Download Now Banner

This browser does not support the video element.

നിലമ്പൂർ: വണ്ടൂരിലെ VNB ആശുപത്രിക്ക് സമീപം കത്തിക്കുത്ത്, കേസിൽ രണ്ടു പേർ വണ്ടൂർ പോലീസിന്റെ പിടിയിലായി.

Nilambur, Malappuram | Sep 7, 2025
യുവാവിനെ കത്തിക്കൊണ്ട് കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ വണ്ടൂരിൽ രണ്ട് പേർ അറസ്റ്റിൽ. വാണിയമ്പലം തണ്ടുപാറക്കൽ ആസിഫ്, സുഹൃത്ത് കാളികാവ് അഞ്ചച്ചവിടി പുലിവെട്ടി നുഹ്മാൻ എന്നിവരെയാണ് വണ്ടൂർ പോലീസ് ഇൻസ്‌പെക്ടർ എ ദീപ്കുമാർ അറസ്റ്റ് ചെയ്തത്.ഇന്നലെ രാത്രി 10.15 ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വാണിയമ്പലം മാട്ടക്കുളം മണ്ടകത്ത് റഫീഖിനാണ് കത്തിക്കുത്തിൽ പരിക്കേറ്റത്.
Read More News
T & CPrivacy PolicyContact Us