ബാലികയെ ലൈംഗികമായി പീഡിപ്പിച്ച ഗുണ്ട പിടിയിൽ. പത്തനാപുരം പോലീസാണ് മാലൂർ ശ്രീകൃഷ്ണ മന്ദിരത്തിൽ മഞ്ജോഷിനെ അറസ്റ്റു ചെയ്തത്. ചെമ്പനരുവി സ്വദേശിയായ പ്രതി മാലൂർ എന്ന സ്ഥലത്ത് സ്ഥിര താമസമാക്കുകയായിരുന്നു. ഇതിനു മുൻപ് രണ്ട് ബലാത്സംഗ കേസുകളിൽ പ്രതിയായ ഇയാൾ അടിപിടി കേസുകളിലും കഞ്ചാവ് കേസിലും അബ്കാരി കേസിലും പ്രതിയും ഗുണ്ടാ ലിസ്റ്റിൽ ഉള്ള ആളുമാണെന്ന് പോലീസ് പറഞ്ഞു. കുട്ടിയിൽ നിന്നും പീഡന വിവരം അറിഞ്ഞ അധ്യാപകർ വിവരം സിഡബ്ല്യൂസിയെ അറിയിക്കുകയും അവർ വിവരം പത്തനാപുരം പോലീസിന് കൈമാറുകയും ചെയ്തു.