റോഡരികിലെ വൈദ്യുതി പോസ്റ്റില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചല്‍ ചണ്ണപ്പെട്ട മെത്രാന്‍ തോട്ടം സ്വദേശി 38 വയസ്സുള്ള ദീപു ആണ് മരിച്ചത്. നിലവില്‍ ഇയാള്‍ ഓടനാവട്ടത്ത് താമസിച്ചു വരുകയായിരുന്നു. ഇന്ന് രാവിലെ അഞ്ചല്‍ ബൈപ്പാസിന് സമീപത്തെ ഇലക്ട്രിക് പോസ്റ്റിലാണ് ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആദ്യം മൃതദേഹം തിരിച്ചറിയാനിയിരുന്നു. പിന്നീടാണ് തിരിച്ചറിഞ്ഞത്. അഞ്ചല്‍ പൊലിസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.