പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതു കാടിന്റെ വീട്ടിൽ ഓണാഘോഷത്തിന് എത്തി പി വി അബ്ദുൽ വഹാബ് എം പി,ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പൂക്കോട്ടുംപാടം ടി കെ കോളനിയിലെ വീട്ടിലേക്ക് പി വി അബ്ദുൽ വഹാബ് എം പി യും കുടുംബവും എത്തിയത്. എം പിയുടെ പിറന്നാൾ ഇന്ന് ആയതിനാൽ മജീഷ്യൻ മുതുകാട് കേക്ക് അടക്കം ഒരുക്കി എം പിക്ക് സർപ്രൈസ് ഒരുക്കിയിരുന്നു,തുടർന്ന് മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ 'അമ്മയും പി വി അബ്ദുൽ വഹാബ് എം പിയും ചേർന്ന് കേക്ക് മുറിച്ചു. എം പി ക്കും ഭാര്യക്കും ഓണക്കോടിയും കൈമാറി,