അംഗണവാടി കെട്ടിടത്തിന് ഭീഷണിയായ ചീനി മരം മുറിച്ചു മാറ്റണമെന്ന് ആവശ്യം. എടവണ്ണ പഞ്ചായത്തിലെ മാലങ്ങാട് അംഗനവാടിക്ക് സമീപത്തുള്ള ചീനി മരമാണ് കെട്ടിടത്തിന് ഭീഷണിയായി നിലകൊള്ളുന്നത്. മരത്തിന്റെ വേരുകൾ പടർന്നതോടെ അങ്കണവാടി കെട്ടിടത്തിന്റെ ചുറ്റുമതിലും തകർന്നിട്ടുണ്ട്.എടവണ്ണ പഞ്ചായത്തിലെ കൊളപ്പാട് വാർഡിലാണ് മാലങ്ങാട് അങ്കണവാടി പ്രവർത്തിക്കുന്നത്. അങ്കണവാടി കെട്ടിടത്തിന്റെ മുകളിലാണ് മരത്തിന്റെ വലിയ കൊബുകൾ ഉള്ളത്.