കാട്ടുപന്നി റോഡിന് കുറുകെ ചാടി ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞ് 5 പേർക്ക് പരിക്ക് എരുമമുണ്ട സ്വദ്ദേശികളായ വാരട്ടാൻ ബോബി എന്ന പൗലോസ് (45) വാരട്ടാൻ ലിസി (57) കണ്ടത്തിൽ ഷിനി (37) കണ്ടത്തിൽ റിക്സൺ. (17) കണ്ടത്തിൽ റോഷൻ (12) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ 10.45ഓടെ നമ്പൂരിപ്പൊട്ടിയിലാണ് അപകടം. റിക്സന് പനി കൂടിയതിനാൽ അകമ്പാടത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുവരുപ്പോൾ നമ്പൂരിപ്പൊട്ടിയിൽ വെച്ച് ഓട്ടോ റിക്ഷക്ക് കുറുകെ കാട്ടുപന്നി ചാടുകയും ഓട്ടോറിക്ഷ തലകീഴായമറയുകയുമായിരുന്നു.