പുന്നോലിലെ റഫ്സീനാസിൽ ടി.വി. അബ്ദുൾ റസാഖി (63) നാണ് പരിക്കേറ്റത്. പുന്നോൽ സർവ്വീസ് ബേങ്കിന് മുൻവശത്താണ് അപകടം ഉണ്ടായത്. തലശ്ശേരി ഭാഗത്ത് നിന്ന് മാഹി ഭാഗത്തേക്ക് പോകുകയായിരുന്ന കാർ സ്കൂട്ടറിലിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ യാത്രികൻ റോഡിൻ്റെ മറുവശത്ത് തെറിച്ചു വീണു. സ്കൂട്ടർ പൂർണ്ണമായും തകർന്നു. പരിക്കേറ്റയാളെ തലശ്ശേരി ഗവ. ആശുപത്രിയിലും തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.