ചേരാനെല്ലൂരിൽ അപകടത്തിൽപ്പെട്ട് ചോര വാർന്ന് രണ്ടു മണിക്കൂറോളം റോഡിൽ കിടന്ന കുതിര ചത്തു. അശ്രദ്ധമായി മൃഗത്തെ കൈകാര്യം ചെയ്‌തതിന് കുതിര സവാരി നടത്തിയ ആൾക്കെതിരെ പൊലീസ് കേസെടുത്തു. കണ്ടെയ്നർ ടെർമിനൽ റോഡിൽ ശനിയാഴ്ച രാത്രി ഒൻപതരയോടെയായിരുന്നു അപകടം. കാറിടിച്ചുണ്ടായ അപകടത്തിനുശേഷം കാലിന് പരുക്കേറ്റ കുതിര രണ്ടുമണിക്കൂറോളം ചോരവാർന്ന് റോഡിൽ കിടന്നു.തുടർന്നാണ് ലോറിയിൽ കയറ്റി മണ്ണുത്തിയിലെ വെറ്ററിനറി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാൽ അങ്കമാലി എത്തിയപ്പോൾ കുതിര ചത്തു.