പെട്രോൾ പമ്പിലേക്ക് വാഹനമിടിച്ച് കയറ്റിയതായി പരാതി. അഞ്ചൽ പനച്ചിവിളയിലാണ് സംഭവം. വാഹനത്തിൽ ഇന്ധനം നിറയ്ക്കാൻ എത്തിയ ആളോട് വാഹനം തൊട്ടടുത്ത ഡിസ്പെൻസറിന് അടുത്തേക്ക് എത്തിക്കാൻ പറഞ്ഞതിലുള്ള തർക്കത്തെ തുടർന്നാണ് വാഹനം ഇന്ധനവിതരണ സംവിധാനമായ മൾട്ടിപർപ്പസ് ഡിസ്പെൻസറിലേക്ക് ഇടിച്ചു കയറ്റിയതെന്നാണ് പരാതി.