This browser does not support the video element.
ഇരിട്ടി: ഇരിട്ടി പാലത്തിന് സമീപം പൊലിസ് വാഹനമടക്കം നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ക്ക് പരുക്കേറ്റു
Iritty, Kannur | Apr 10, 2024
ഇരിട്ടികൂട്ടുപുഴ റോഡില്‍ പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസിന് സമീപമായിരുന്നു അപകടം. ഇരിട്ടിപാലം കടന്ന് വരികയായിരുന്ന നിസ്സാന്‍ പിക്കപ്പ് ലോറിയും മാടത്തില്‍ ഭാഗത്തുനിന്നും വരികയായിരുന്ന കാറുമാണ് ആദ്യം അപകടത്തില്‍പെട്ടത്.ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണംവിട്ട രണ്ടു വാഹനങ്ങളും പൊലിസ് സ്റ്റേഷന്‍ ഭാഗത്തുനിന്ന് വരികയായിരുന്ന പൊലിസ് വാഹനത്തിലും മറ്റൊരു കാറിലുമിടിച്ചു. ഗതാഗതം അരമണിക്കൂറിലേറെ തടസ്സപ്പെട്ടു. പൊലിസ് വാഹനമടക്കം എല്ലാ വാഹനങ്ങൾക്കും കേടുപാട് സംഭവിച്ചു.