സ്ഥാപന ഉടമകളായ ഗോപാലകൃഷ്ണൻ നായർ, മകൻ ഗോവിന്ദ് ജി നായർ എന്നിവരെയാണ് ക്രൈംബ്രാഞ്ച് 2 ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയത്. തിരുവല്ല ക്രൈംബ്രാഞ്ച് ഓഫിസിലാണ് പ്രതികളെ ചോദ്യം ചെയ്തത്. ഇവരുടെ സ്ഥാപനങ്ങളിൽ നിക്ഷേപിക്കപ്പെട്ട പണത്തിന്റെ വിവരങ്ങൾ ശേഖരിക്കുക, ഒളിവിലുള്ള പ്രതികളെ കുറിച്ച് അറിയുക, സാക്ഷികളെ കാണിച്ച് പ്രതികളെ തിരിച്ചറിയുക തുടങ്ങിയവയ്ക്ക് വേണ്ടിയാണ് പ്രതികളെ ക്രൈംബ്രാഞ്ച് കസ്റഡിയിൽ വാങ്ങിയത്