ഒഡീഷയില്‍ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തിക്കൊണ്ടിരുന്ന മുഖ്യകണ്ണിയെ പള്ളിത്തോട്ടം പോലീസ് പിടികൂടി. ഒഡീഷ സംസ്ഥാനത്ത് ഗജപതി ജില്ലയില്‍ 27 വയസുള്ള ടുക്കുണു പരിച്ച ആണ് പാണിഗണ്ട എന്ന ഉള്‍ഗ്രാമത്തില്‍ നിന്നും അറസ്റ്റിലായത്. ജൂലൈ 17ന് 21 കിലോ ഗഞ്ചാവുമായി ഒഢിഷ സ്വദേശി ഭക്തിസിംഗിനേയും ഝാര്‍ഖണ്ഡ് സ്വദേശി അന്‍സാരിയേയും പള്ളിത്തോട്ടം പോലീസ് അറസ്റ്റു ചെയ്തിരുന്നു.