വാണിജ്യ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ തീപിടുത്തം. കരുനാഗപ്പള്ളി ആലുംപീടികയിലാണ് സംഭവം. ആലുംപീടിക ജംഗ്ഷനിൽ ഉള്ള കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. വൈകിട്ട് അഞ്ചോടെ ആയിരുന്നു സംഭവം. തീ ഉയരുന്നത് കണ്ട് വിവരം ഫയർഫോഴ്സിനെ അറിയിച്ചു. തുടർന്ന് കരുനാഗപ്പള്ളിയിലുള്ള ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത് .