ശബരിമല തീർഥാടകർക്ക് അപ്പവും അരവണയും തടസമില്ലാതെ ലഭിക്കുന്നതിന് വേണ്ട നടപടികൾ ആരംഭിച്ചതായാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് ബുധൻ വൈകിട്ട് സന്നിധാനത്ത് അറിയിച്ചത്. ശർക്കര വാങ്ങാനുള്ള ടെൻഡർ നടപടി അടുത്ത മാസം ആരംഭിക്കും. ശർക്കര വിതരണത്തിൽ കഴിഞ്ഞ തവണ വീഴ്ച വരുത്തിയ കമ്പനികളെ അടുത്ത സീസണിൽ ലേലത്തിൽ നിന്ന് ഒഴിവാക്കും. അടുത്ത തവണ 50 ലക്ഷം കിലോ ശർക്കരയാണ് ആവശ്യമായി വരുന്നത്. ശബരിമലയിൽ സൂക്ഷിച്ചിരിക്കുന്ന കാലാവധി കഴിഞ്ഞ അരവണ നശിപ്പിക്കും