മുടി വെട്ടിയില്ല, 14 കുട്ടികളെ ഗേറ്റിനു പുറത്ത് ആക്കി സ്കൂളിലെ അധ്യാപകർ.കൊല്ലം ഉമയനല്ലൂർ മൈലാപ്പൂർ AKMHSS ലെ വിദ്യാർത്ഥികളെയാണ് മുടി വെട്ടിയില്ല എന്ന് പറഞ്ഞ് അധ്യാപകർ ഗേറ്റിന് വെളിയിൽ ആക്കിയത്. രാവിലെ പെയ്ത മഴയും നനഞ്ഞാണ് കുട്ടികൾ വെളിയിൽ നിന്നത്. അധ്യയന വർഷം ആരംഭിച്ചതോടെ ഇന്നലെ പ്ലസ്ടുവിന് ക്ലാസ് തുടങ്ങിയിരുന്നു. ഇന്ന് സ്കൂളിൽ ചെന്ന വിദ്യാർത്ഥികളെയാണ് പ്രധാന അധ്യാപിക പുറത്താക്കിയത്.