എടവണ്ണയിൽ വാഹനാപകടത്തിൽ വിദ്യാർഥിക്ക് ദാരുണ അന്ത്യം, സ്കൂട്ടർ യാത്രക്കാരനായ എടവണ്ണ ആര്യൻതൊടി സ്വദേശി ഹനീൻ അഷ്‌റഫാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് അപകടം നടന്നത്.എടവണ്ണ മുണ്ടേങരയിലാണ് അപകടം നടന്നത്. രണ്ടുപേരാണ് സ്കൂട്ടറിൽ ഉണ്ടായിരുന്നത്. ഒതായി ഭാഗത്തേക്ക് സുഹൃത്തുക്കളെ കാണാൻ പോവുകയായിരുന്നു ഇവർ. സ്കൂട്ടറിന് തൊട്ടു മുൻപിൽ ഉണ്ടായിരുന്ന വാഹനം ബ്രേക്ക് ചെയ്തതോടെ സ്കൂട്ടറിന് പിറകിൽ ഇരുന്ന ഹനീൻ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു