കൊട്ടിയൂർ പന്നിയാംമലയിലെ വീട്ടിലും പറമ്പിലുമായി സൂക്ഷിച്ചിരുന്ന സ്ഫോടക വസ്‌തു ശേഖരം പിടികൂടിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പന്നിയാംമലയിലെ തൈപറമ്പിൽ വിശ്വനാണ് കേളകം പൊലീസിൻ്റെ പിടിയിലായത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് തൈപ്പറമ്പിൽ വിശ്വൻ്റെ വീട്ടിൽ നിന്ന് സൾഫർ, അലുമിനിയം പൗഡർ, പടക്കങ്ങൾ ഉണ്ടാക്കുന്നതിനുള്ള തിരികൾ, അമോണിയം നൈട്രേറ്റ്, ഗുണ്ട്, കരിപ്പൊടി എന്നിവ പൊലീസ് കണ്ടെടുത്തത്.