കരുനാഗപ്പള്ളി ജിം സന്തോഷ് വധക്കേസിലെ പ്രതികളായ ആറ് പേർക്കെതിരെ കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിന് ഉത്തരവായി. കരുനാഗപ്പള്ളി മഠത്തിൽ കാരായ്മ അലുവാ എന്ന അതുൽ(29), തഴവ, വടക്കുംമുറി മേക്ക് കളരിക്കൽ വീട്ടിൽ കൊച്ചുമോൻ എന്ന രാജീവ്(35), ഓച്ചിറ, മേമന ലക്ഷ്മി ഭവനത്തിൽ കുക്കു എന്ന മനു(30), ഓച്ചിറ, മേമന അങ്ങാടി കിഴക്കേതിൽ വീട്ടിൽ മൈന ഹരി എന്ന ഹരികൃഷ്ണൻ(28), ഓച്ചിറ പായിക്കുഴി മോഴൂർ തറയിൽ വീട്ടിൽ പ്യാരി(25), ഓച്ചിറ, ചങ്ങൻകുളങ്ങര പുതുക്കാട്ട് കിഴക്കതിൽ പങ്കജ്(35) എന്നിവരെയാണ് കരുതൽ തടങ്കലിലാക്കിയത്.