മണ്ണാർമലയിൽ വീണ്ടും പുലിയുടെ സാന്നിധ്യം. ഒരാഴ്‌ചത്തെ ഇടവേളക്കുശേഷം മണ്ണാർമലയിൽ എത്തിയ പുലി കെണിയുടെ അരികിലെത്തി തിരിച്ചുപോയി. പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത് വന്നു.ഇന്നലെ രാത്രി 7.10നാണ് നാട്ടുകാർ സ്ഥാപിച്ച കാമറയിൽ പുലിയുടെ ദൃശ്യം പതിഞ്ഞത്. മണ്ണാർമല മാട് റോഡ് മുറിച്ചുകടന്ന് കെണിയുടെ അടുത്തുവന്ന് ആടിനെ നോക്കി കുറച്ച് നേരം നിന്ന പുലി തിരിച്ചുപോകുന്നത് ദൃശ്യത്തിൽ കാണുന്നുണ്ടന്ന് നാട്ടുകാർ പറഞ്ഞു.