ഓണ വിപണിയില്‍ ആശ്വാസമായി സപ്ലൈകോയുടെ ഓണംമേളയ്ക്കും സഞ്ചരിക്കുന്ന ഓണചന്തകള്‍ക്കും ജില്ലയില്‍ തുടക്കമായി. മലപ്പുറം - പെരിന്തല്‍മണ്ണ റോഡില്‍ ഡാലിയ കേപീസ് അവന്യൂവിലാണ് വിലക്കുറവിന്റെ ചന്ത നടക്കുന്നത്. മേളയുടെ ഉദ്ഘാടനവും സഞ്ചരിക്കുന്ന ഓണച്ചന്തയുടെ ഫ്ലാഗ് ഓഫും പി. ഉബൈദുള്ള എംഎല്‍എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്സന്‍ മുജീബ് കാടേരി ആദ്യ വില്‍പ്പന നിര്‍വഹിച്ചു.