മുഖ്യമന്ത്രിക്ക് ആഭ്യന്തരവകുപ്പിന്റെ നിയന്ത്രണം നഷ്ടമായന്ന് രമേശ് ചെന്നിത്തല എംഎൽഎ, മുഖ്യമന്ത്രി ആഭ്യന്തരമന്ത്രി സ്ഥാനം ഒഴിയുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു, പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും സജീവമാകുന്ന കാര്യത്തിൽ കെപിസിസി പ്രസിഡൻറ് അഭിപ്രായം പറഞ്ഞിട്ടുണ്ട്,വി.ടി ബലറാമിനെ സോഷ്യൽ മീഡിയ സെല്ലിൽ നിന്ന് ആരും പുറത്താക്കിയിട്ടുമില്ല രാജി വെച്ചിട്ടുമില്ല. ചുമതലക്കാരൻ അല്ലല്ലോ പോസ്റ്റ് ഇടുന്നത്, തെറ്റ് കണ്ടപ്പോൾ അത് പിൻവലിക്കുകയും ചെയ്തതെന്നും അദ്ദേഹം പറഞ്ഞു