കടയുടെ മുന്നിൽവെച്ച് ചാരിറ്റി ബോക്സിൽ നിന്നും പണം അടിച്ചുമാറ്റി ഒരു സംഘം യുവാക്കൾ, ഇതിൻറെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മലപ്പുറം കുന്നുംപുറം വലിയ പീടികയിലെ സഫാ തട്ടുകടയിൽ നിന്നാണ് ഒരു സംഘം യുവാക്കൾ പണം അടിച്ചുമാറ്റുന്ന ദൃശ്യം പുറത്തുവന്നത്, കടയുടെ മുന്നിലിരിക്കുന്ന സംഘത്തിൽ ഒരാൾ ചാരിറ്റി ബോക്സ് ആരും കാണാതെ കൈക്കലാക്കുകയും അതിൽ നിന്ന് പണം എടുത്ത് അവിടെത്തന്നെ ചാരിറ്റി ബോക്സ് ഉപേക്ഷിച്ച് പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.