നിലമ്പൂര്‍- തിരുവനന്തപുരം നോര്‍ത്ത് രാജ്യറാണി എക്സ്പ്രസിന് പ്രഖ്യാപിച്ച പുതിയ രണ്ട് അധിക കോച്ചുകള്‍ രണ്ടു മാസത്തിനകം ലഭ്യമാക്കുമെന്ന് പാലക്കാട് ഡിവിഷന്‍ റെയില്‍വെ മാനേജര്‍ മധുകര്‍ റാവുത്ത്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ടു കളെല്ലാം സമര്‍പ്പിച്ചിട്ടുണ്ടെന്നും രണ്ട് മാസത്തിനകം തന്നെ തീരുമാനമുണ്ടാ കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.ഷൊര്‍ണൂര്‍- നിലമ്പൂര്‍ പാതയില്‍ നാളെ സര്‍വീസ് ആരംഭിക്കുന്ന പുതിയ മെമു വിന്റെ സമയക്രമം യാത്രക്കാ ര്‍ക്ക് സഹായകരമായരീതിയില്‍ പുനക്രമീ കരിക്കണമെന്ന് MLA ആവശ്യപ്പെട്ടു.