കൊല്ലം കുളത്തുപ്പുഴ അരിപ്പയിൽ ജീപ്പ് നിയന്ത്രണം വിട്ടു ഹൈവേ കലിംഗ് ഉൾപ്പെടെ ഇടിച്ചു തെറിപ്പിച്ചു വീട്ടിലേക്ക് പാഞ്ഞു കയറി വീട്ടിൽ പാർക്ക് ചെയ്തിരുന്ന കാർ ഉൾപ്പെടെ തകർത്തു. ജീപ്പിൽ ഉണ്ടായിരുന്ന ചോഴിയക്കോട് സ്വദേശി തൗഫീഖിന് പരിക്ക് പറ്റി.സാരമായ പരിക്ക് പറ്റിയ ഇയാളെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചു. കുളത്തുപ്പുഴ പോലീസ് സംഭവസ്ഥലത്ത് എത്തി കേസെടുത്തു. കാറിൽ ഉണ്ടായിരുന്ന മറ്റൊരു യുവാവിനെ കസ്റ്റഡിയിലെടുത്തു.