തെരഞ്ഞെടുപ്പ് കാലത്ത് മുഖ്യമന്ത്രി കേരളത്തെപ്പറ്റി ഒരു കാര്യവും സംസാരിക്കുന്നില്ല. ജനക്ഷേമ സർക്കാറെന്ന് അവകാശപ്പെടുന്ന സർക്കാർ ക്ഷേമ പെൻഷനുകൾ കൊടുക്കുവാൻ ബാധ്യതയില്ലെന്ന് പറയുന്നത് എത്രമാത്രം ജനവിരുദ്ധതയിൽ നിന്നുകൊണ്ടാണെന്ന് കേരളത്തിലെ ജനങ്ങൾ ചിന്തിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ക്ഷേമപെൻഷനുകൾ സർക്കാരിൻറെ ഔദാര്യമല്ലെന്നും, ഉത്തരവാദിത്തമാണെന്നും വി.ഡി സതീശൻ ചൂണ്ടിക്കാട്ടി.