കൊല്ലം അഞ്ചൽ കുളത്തുപ്പുഴയിൽ 26 കാരിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കടമാൻകോട് ശിവപുരം കൊച്ചിക്ക് മന്ദിരത്തിൽ വൈശാഖിന്റെ ഭാര്യ (26 )വയസ്സുള്ള കണ്ടൻചിറ സ്വദേശിനി സംഗീതയാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുളത്തുപ്പുഴ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.