നിലമ്പൂർ മിനർവ പടിയിൽ സ്ക്കൂട്ടർ യാത്രക്കാരെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് ലോറി വൈദ്യുതി തൂണിൽ ഇടിച്ച് അപകടം. ലോറി ഡ്രൈവറെ ലോറിയുടെ ക്യാമ്പിൻ വെട്ടി പൊളിച്ചാണ് പുറത്തെടുത്തത്. പുലമന്തോൾ സ്വദേശിയായ ഇയാളുടെ കാലിനാണ് പരിക്ക്.ഇയാളെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻഭാഗം പൂർണ്ണമായി തകർന്നു ടയറുകളും പൊട്ടിയ നിലയിലാണ്.