കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി എടയൂർ സമഗ്ര കുടിവെള്ള പദ്ധതി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഇന്ന് 2 മണിക്ക് ഉദ്ഘാടനം ചെയ്തു. കിഫ്ബി, ജൽ ജീവൻ മിഷൻ ഫണ്ട് എന്നിവയിൽ നിന്നുള്ള 120.76 ഉപയോഗിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്.10791 കുടുംബങ്ങൾക്ക് പുതുതായി പദ്ധതി വഴി കണക്‌ഷൻ ലഭിച്ചിട്ടുണ്ട്. ഇതോടൊപ്പം നിലവിലെ കണക്‌ഷൻ ഉൾപെടെ ആകെ 17,000 വീടുകൾക്ക് പദ്ധതി സഹായകമായിട്ടുണ്ട്. എംഎൽഎ ആബിദ് ഹുസൈൻ തങ്ങൾ അധ്യക്ഷത വഹിച്ചു.