ടോൾ പിരിവ് നിർത്തലാക്കുക റോഡിൻറെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണുക എന്നീ ആവശ്യങ്ങൾ ഉയർത്തി കോൺഗ്രസ് പ്രവർത്തകർ ദേവദാർ ടോൾ ബൂത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി, ഇന്ന് അഞ്ചുമണിക്ക് നടത്തിയ മാർച്ചിൽ നിരവധി പേരാണ് പങ്കെടുത്തത്. മാർച്ച് ഡിസിസി സെക്രട്ടറി ഓ രാജൻ ഉദ്ഘാടനം ചെയ്തു. K പുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയാണ് മാർച്ച് സംഘടിപ്പിച്ചത്, റോഡ് തകർച്ച കാരണം ജനങ്ങൾ ഏറെ ബുദ്ധിമുട്ടിലാണെന്ന് നേതാക്കൾ പറഞ്ഞു. മണ്ഡലം പ്രസിഡൻറ് ഫാറൂഖ് അധ്യക്ഷത വഹിച്ചു