ജനവാസ മേഖലയിൽ പെരുമ്പാമ്പിനെ കണ്ടെത്തി. കുണ്ടറയിലാണ് സംഭവം. തിരുവോണ ദിവസം അർദ്ധരാത്രിയിൽ കുണ്ടറ ആശുപത്രി മുക്കിൽ പെട്രോൾ പമ്പിന് സമീപം രോഹിണി ഹോട്ടലിന് അകത്താണ് പെരുമ്പാമ്പിനെ കണ്ടത്. റോഡിലൂടെ ഇഴഞ്ഞ് കടകളിലേക്ക് കയറുന്ന പെരുമ്പാമ്പിനെ വഴിയാത്രക്കാരാണ് കണ്ടത്. തുടർന്ന് വനം വകുപ്പിന് വിവരം അറിയിച്ചു. പിന്നീട് പാമ്പ് പിടുത്തക്കാരെത്തി രാത്രി വൈകി പാമ്പിനെ പിടികൂടുകയായിരുന്നു.