കൊല്ലം ബീച്ചിൽ വിനോദസഞ്ചാരത്തിനായി എത്തിയ സംഘത്തിലെ നാലുപേർ തിരയിൽപ്പെട്ടു. മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ പത്തരയോടെ കൂടിയായിരുന്നു സംഭവം. ഇവരെ ഉടൻതന്നെ സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ ചേർന്ന് രക്ഷപ്പെടുത്തി.അപകടത്തി ആർക്കും തന്നെ കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ല.