വീട്ടിൽ അതിക്രമിച്ച് കയറി അക്രമം നടത്തിയ പ്രതിക്ക് 15 വർഷം തടവും പിഴയും വിധിച്ചു. കടയ്ക്കൽ കോട്ടക്കൽ വില്ലേജിൽ ചെറുകുളം എന്ന സ്ഥലത്ത് സലിജ മൻസ്സിലിൽ സെയ്ഫുദ്ദീൻ (49 ) ആണ് കൊട്ടാരക്കര അസിസ്റ്റൻ്റ് സെഷൻസ് ജഡ്ജ് എ. ഷാനവാസ് 15 വർഷം തടവും പിഴയും ശിക്ഷ വിധിച്ചത്. 2018 ഫെബ്രുവരി 25 തീയതിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കുടുംബ വഴക്കിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് കാരണം. കോട്ടക്കൽ പത്തായക്കുഴി എന്ന സ്ഥലത്തുള്ള വീട്ടിൽ അതിക്രമിച്ചു കയറിയാണ് പ്രതി ആക്രമണം നടത്തിയത്.