തലശ്ശേരിക്കും മാഹിക്കും ഇടയിൽ ഏടന്നൂർ ഭാഗത്തെ റെയിൽവെ ട്രാക്കിലാണ് കഴിഞ്ഞ ദിവസം മൃതദേഹം കണ്ടെത്തിയത്. മെറൂൺ കളർ ഷർട്ടും പച്ചക്കര മുണ്ടുമാണ് വേഷം. ഏകദേശം 150 സെന്റി മീറ്റർ നീളമുണ്ട്. ഇരു നിറമാണ്. 50 വയസ് പ്രായം തോന്നിക്കും. ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവർ ന്യൂമാഹി പോലീസുമായി ബന്ധപ്പെടണം. ഫോൺ: 0490 2356688, 9497964073.