സംസ്ഥാനത്തെ മെഡിക്കല്‍ വിദ്യാഭ്യാസമേഖലയില്‍ മികവിന്റെ അടയാളപ്പെടുത്തലാണ് ഇപ്പോഴുള്ളതെന്ന് ആരോഗ്യ-വനിത-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.ജി.എസ്. ജയലാല്‍ എം.എല്‍.എ അധ്യക്ഷനായി. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. കെ.വി വിശ്വനാഥന്‍ പദ്ധതി അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി. കെ. ഗോപന്‍, എച്ച് ആന്‍ഡ് എഫ്.ഡബ്ല്യു.ഡി അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ പങ്കെടുത്തു.