ഓണവുമായി ബന്ധപ്പെട്ട് ലഹരി വില്‍പ്പന തടയുന്നതിനായി പോലീസ് നടത്തിയ പരിശോധനയില്‍ എം.ഡി.എം.എ യുമായി രണ്ടുപേര്‍ പിടിയിലായി. ആലപ്പുഴ തൃക്കുന്നപ്പുഴ ചെന്നിട്ടതെക്ക് പുത്തന്‍വീട്ടില്‍ സന്തോഷ്(48), എറുണാകുളം മൂവാറ്റുപുഴ തണ്ടാശ്ശേരിയില്‍ വീട്ടില്‍ ഷിയാസ്(41) എന്നിവരാണ് ഓച്ചിറ പോലീസിന്റെ പിടിയിലായത്.