ഇതര സംസ്ഥാന തൊഴിലാളിയായ ഒരാൾ അടക്കം മൂന്ന് പേരെയാണ് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രാമപുരം പോലീസ് ഇന്ന് പിടികൂടിയത്. ഇവർക്ക് യുവാവുമായി മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതേ തുടർന്നാണ് പ്രതികൾ യുവാവിനെ ആക്രമിച്ച ശേഷം കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. മൂവരെയും കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.