പെരിന്തൽമണ്ണ മണ്ണാർമലയിൽ വീണ്ടും പുലി ഇറങ്ങി, ഇതിൻറെ സിസിടിവി ദൃശ്യങ്ങൾ ഇന്ന് രണ്ടുമണിക്ക് പുറത്തുവന്നു,കെണിവെച്ച കൂട്ടിന് അടുത്തുള്ള നിരീക്ഷണ ക്യാമറയിലാണ് പുലിയുടെ ദൃശ്യങ്ങൾ ഇന്ന് പുലർച്ചെ പതിഞ്ഞത്. മൂന്നുതവണ പുലി ഇതിനു മുന്നിലൂടെ നടന്നു പോകുന്ന ദൃശ്യങ്ങളാണ് ക്യാമറയിൽ പതിഞ്ഞിട്ടുള്ളത്, ഇതിനുമുമ്പും നിരവധി തവണയാണ് പുലിയെ നാട്ടുകാർ സ്ഥാപിച്ച സിസിടിവിയിൽ പതിഞ്ഞത്, പ്രതിഷേധങ്ങൾ ശക്തമാക്കിയെങ്കിലും വനം വകുപ്പ് കാര്യക്ഷമമായ നടപടി എടുക്കുന്നില്ല എന്ന ആക്ഷേപം ശക്തമാണ്,