നല്ലില പള്ളിവേട്ട കാവിലെ ഹോട്ടലിൽ ഉണ്ടായ സംഘർഷത്തിൽഒരാൾക്ക് കുത്തെറ്റു. നല്ലില പള്ളിവേട്ട കാവ് ലിജോ ഭവനത്തിൽ 55 വയസ്സുള്ള ജോയിയെ ആണ് നല്ലില എബി ഭവനത്തിൽ 45 വയസ്സുള്ള എബി ജോർജ് കുത്തി പരിക്കേൽപ്പിച്ചത്. പ്രതി എബി ജോർജും ജോയിയും തമ്മിൽ പരിചയക്കാരായിരുന്നു ഇന്നലെ ഉച്ചയ്ക്ക് ഹോട്ടലിൽ എത്തിയ എബി ജോർജ് ജോയിയുടെ ഗൂഗിൾ പേ നമ്പറിലേക്ക് 200 രൂപ ഇട്ടുകൊടുക്കുകയും അത് ക്യാഷ് ആയിട്ട് തിരിച്ചു തരാൻ ആവശ്യപ്പെടുകയും ചെയ്തു.