സ്ത്രീകളെ നിരന്തരം അപമാനിക്കുന്ന സന്ദേശങ്ങൾ അയച്ചുവെന്ന ആരോപണത്തെ തുടർന്ന് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡിവൈഎഫ്ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പീഡന വീരൻ രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കുക, മാങ്കൂട്ടത്തെ സംരക്ഷിക്കുന്ന ഷാഫി പറമ്പിലും വി.ഡി സതീഷിനെയും തിരിച്ചറിയുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പ്രതിഷേധക്കാർ തെരുവുകളിൽ നീങ്ങിയത്.