നബിദിന പരിപാടി കാണാൻ മകനുമായി റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് മരിച്ച യുവാവിന്റെ പോസ്റ്റ്മോർട്ടം നടപടികൾ ഒരു മണിയോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പൂർത്തിയായി, അമ്പല പുറായ കാവുങ്ങൽ പള്ളിക്ക് സമീപം താമസിക്കുന്ന പാലേരി മുഹമ്മദ് കുട്ടി ബഖാവിയുടെ മകൻ അബ്ദുൽ ജലീലാണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി 10 മണിക്ക് ഗാന്ധിദാസ് പടിക്ക് സമീപത്ത് വെച്ചാണ് അപകടം നടന്നത്