11കാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. ഫോർട്ടുകൊച്ചി സ്വദേശി പാരൽ ഡിസൂസ(24)യാണ് പിടിയിലായത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം.ഫോർട്ടുകൊച്ചി അമരാവതിയിലെ കടയിലേക്ക് വരികയായിരുന്നു പെൺകുട്ടിയെ ആണ് പ്രതി ഉപദ്രവിക്കാൻ ശ്രമിച്ചത്. പെൺകുട്ടിയുടെ കൈയിൽ കയറിപ്പിടിച്ച പ്രതി കൂടെ വരുന്നോ എന്ന് ചോദിക്കുകയും നഗ്നത പ്രദർശനം നടത്തുകയുമായിരുന്നുവെന്ന് ഫോർട്ടുകൊച്ചി പൊലീസ് പറഞ്ഞു.