വളരെ സെൻസിറ്റീവ് ആയ വിഷയത്തിൽ ജനവികാരം ഉൾക്കൊണ്ട് കൊണ്ട് അസ്സലായിട്ടുള്ള നടപടിയാണ് കോൺഗ്രസ് എടുത്തതെന്ന് പികെ കുഞ്ഞാലിക്കുട്ടി എംഎൽഎ, രാഹുൽ മാങ്കൂട്ടം വിഷയത്തിൽ വിമർശനം ഉൾക്കൊണ്ടുകൊണ്ട് ശരിയായ നടപടിയാണ് കോൺഗ്രസ് എടുത്തത്, സിപിഎമ്മിന്റെ വിഷയത്തിൽ ഇത്തരം വിഷയങ്ങളിൽ ഉചിതമായ നടപടി ഒന്നും തന്നെ എടുത്തിട്ടില്ല, ഒരു ആക്ഷേപം വന്നാൽ എൽഡിഎഫിന്റെ മാതൃകയല്ല കോൺഗ്രസ് സ്വീകരിച്ചത് ഇതിനെ മുസ്ലിം ലീഗ് അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു