ചടയമംഗലം എക്സൈസ് ഇൻസ്പെക്ടർ രാജേഷിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ കടയ്ക്കൽ അണപ്പാട്ട് വലിയ വേങ്കോട് അനധികൃതമായി ചാരായം വാറ്റി വിൽപ്പന നടത്തിക്കൊണ്ടിരുന്ന മൂന്നംഗ സംഘത്തിലെ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഒരാൾ ഒളിവിലാണ്. സംഭവ സ്ഥലത്ത് നിന്നും 35 ലിറ്റർ ചാരായവും ചാരായം വാറ്റുന്നതിനുള്ള ഉപകരണങ്ങളും കണ്ടെടുത്തു. ചാരായം വാറ്റ് സംഘത്തിലെ പ്രധാനി മോഹനൻ ഓടി രക്ഷപ്പെട്ടു . രണ്ടാംപ്രതി അണപ്പാട് പേഴുവിള പുത്തൻ വീട്ടിൽ ഗോപി മകൻ വിജയൻ , അണപ്പാട്ട് വലിയ വേങ്കോട് മിനി ഭവനിൽ പ്രസാദ് മകൻ മനു എന്നിവരെ കസ്റ്റഡിയിൽ എടുത്തു .