എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. തോമസ് ഐസക്കിന്റെ വിവിധ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. രാവിലെ 11ന് അടൂർ കെ.എസ്.ആർ.ടി.സി കോർണറിലും വൈകിട്ട് നാലിന് പത്തനംതിട്ട പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡിലും 5.30ന് കാഞ്ഞിരപ്പള്ളിയിലും യോഗങ്ങളിൽ പങ്കെടുക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം മുഖ്യമന്ത്രി ആദ്യമായാണ് പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ എത്തുന്നത്. യോഗങ്ങളിൽ എൽ.ഡി.എഫിലെ പ്രമുഖ നേതാക്കളും പങ്കെടുക്കും.