ഹരിതചട്ടം പാലിച്ച് സൗഹൃദ അന്തരീക്ഷത്തിൽ തിരഞ്ഞെടുപ്പ് നടത്താൻ എല്ലാവരും തയ്യാറാവണം. യോഗങ്ങൾ, ജാഥകൾ, മറ്റ് പ്രചാരണ പരിപാടികൾ എന്നിവ സുവിധ പോർട്ടൽ വഴി അനുവാദം വാങ്ങി വേണം നടത്താൻ. മാതൃകാ പെരുമാറ്റ ചട്ടലംഘനങ്ങൾ സി വിജിൽ ആപ് വഴി ശ്രദ്ധയിൽപ്പെടുത്താവുന്നതാണ്. പരാതികളുണ്ടെങ്കിൽ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ, തിരഞ്ഞെടുപ്പ് നിരീക്ഷകർ എന്നിവരെ ഫോണിൽ അറിയിക്കാവുന്നതാണ്.