ഇന്ന് ശനി രാത്രി 9.30ന് അത്താഴപൂജയ്ക്ക് ശേഷം ശ്രീകോവിലിൽ വിഷുക്കണി ഒരുക്കും. ഞായർ പുലർച്ചെ 4ന് നട തുറക്കും. 4 മുതൽ 7 വരെ വിഷുക്കണി ദർശനം ഉണ്ടായിരിക്കും. തന്ത്രിയും മേൽശാന്തിയും ചേർന്ന് ഭക്തർക്ക് വിഷുക്കൈനീട്ടം നൽകും. അഭിഷേകം, ഉഷ:പൂജ, നെയ്യഭിഷേകം, അഷ്ടാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം, ചോറൂണ് എന്നിവയും നടക്കും.