ജനവാസ മേഖലയിൽ എത്തിയ കാട്ടുപന്നി കിണറ്റിൽ അകപ്പെട്ടു. ഒടുവിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പുറത്തെടുത്തു.ആര്യങ്കാവ് റെയിൽവേ സ്റ്റേഷന് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ ആൾമറയില്ലാത്ത കിണറ്റിൽ വീണ കാട്ടുപന്നിയെ തെന്മല ആർ ആർ ടി സംഘമെത്തിലാണ് പുറത്തെടുത്തത്. ആർ ആർ ടി എസ് എഫ് ഒ എസ് പ്രശാന്ത്, ബീറ്റ് ഫോറെസ്റ്റ് ഓഫീസർ വി രാധാകൃഷ്ണൻ, ഫോറെസ്റ്റ് ഉദ്യോഗസ്ഥരായ ശ്രീരാജ്, ജോമോൻ, കലേഷ്, ദേവദത്തൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കാട്ടുപന്നിയെ ജനവാമേഖലയിൽ നിന്നും മാറ്റിയത്.