ജീപ്പ് അപകടത്തിൽ ഒരാൾ മരണപ്പെട്ടു. കുളത്തൂപ്പുഴ മാർത്താണ്ഡംകര വളവിലാണ് അപകടം ഉണ്ടായത്. തിരുവനന്തപുരം എയർപോർട്ടിൽ പോയി മടങ്ങി വരികയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന ജീപ്പാണ് അപകടത്തിൽപ്പെട്ടത്. സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു ജീപ്പ് മറയുകയായിരുന്നു. ആര്യങ്കാവ് നെടുമ്പാറ എസ്റ്റേറ്റ് സ്വദേശിയായ 65 വയസ്സുള്ള ഓമനയാണ് മരണപ്പെട്ടത്. ജീപ്പിൽ എട്ടോളം പേരാണ് ഉണ്ടായിരുന്നത്. ഇവരെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുളത്തുപ്പുഴ പോലീസ് എത്തി തുടർനടപടികൾ സ്വീകരിച്ചു.