അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിക്കുന്നതിനുള്ള പ്രാഥമിക പരിശോധനയായ വെറ്റ് മൗണ്ടിങ് ടെസ്റ്റ് എല്ലാ മെഡിക്കല്‍ കോളജുകളിലും ലഭ്യമാണെന്ന് ഡപ്യൂട്ടി ഡി.എം.ഒ ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു. ടി.വി ഇബ്രാഹിം എം.എല്‍.എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഡി എം ഒ.കരിപ്പൂര്‍ വിമാനത്താവളത്തിന് വേണ്ടി ഭൂമി ഏറ്റെടുത്തതിന്റെ ഭാഗമായി മൂന്ന് വീടുകളിലേക്കുള്ള വഴി പൂര്‍ണമായും നഷ്ടപ്പെടുന്ന അവസ്ഥയുണ്ടെന്നും ഇതിന് പരിഹാരം വേണമെന്ന് സുനീർ MP പറഞ്ഞു.