കൊട്ടിയം പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട സ്ഥലങ്ങളിൽ വാഹനങ്ങൾ രൂപ ഭേദങ്ങൾ വരുത്തിയും കാതടക്കുന്ന തരത്തിൽ അമിത ശബ്ദത്തോട് കൂടി അഭ്യാസ പ്രകടനങ്ങൾ നടത്തി പ്രദേശ വാസികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന തരത്തിൽ ഓടിച്ചു വന്ന ന്യൂ ജെനറേഷൻ മോഡലിലുള്ള 2 വാഹനങ്ങൾ കൊട്ടിയം പോലീസ് പിടിച്ചെടുത്തു അനന്തര നടപടികൾ സ്വീകരിചിട്ടുള്ളതാണ്. വരും ദിവസങ്ങളിലും വാഹന പരിശോധന തുടരുന്നതും ഇത്തരം വാഹനങ്ങൾക്ക് എതിരെ കർശന നടപടികൾ സ്വീകരിക്കുനതും ആയിരിക്കും എന്ന് കൊട്ടിയം ഇൻസ്പെക്ടർ പ്രദീപ്.പി അറിയിച്ചു.